Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Camp Against

Ernakulam

ഉ​മാ തോ​മ​സി​നെ​തി​രെ പാ​ള​യ​ത്തി​ൽ പ​ട; പ്ര​വ​ർ​ത്ത​ക യോ​ഗം മാ​റ്റി​വ​ച്ചു

കാ​ക്ക​നാ​ട്: തൃ​ക്കാ​ക്ക​ര​യി​ൽ ഉ​മാ തോ​മ​സി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ൽ ഭി​ന്നാ​ഭി​പ്രാ​യം രൂ​ക്ഷ​മാ​യ​തോ​ടെ ഇ​ന്ന​ലെ കാ​ക്ക​നാ​ട് ഈ​സ്റ്റ് മ​ണ്ഡ​ലം ക​മ്മി​റ്റി ഓ​ഫീ​സി​ൽ ചേ​രാ​നി​രു​ന്ന യോ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം മാ​റ്റി​വ​ച്ചു.

ഉ​മാ തോ​മ​സി​നെ വീ​ണ്ടും മ​ൽ​സ​രി​പ്പി​ച്ചാ​ൽ വി​ജ​യ സാ​ധ്യ​ത കു​റ​യു​മെ​ന്നും എം​എ​ൽ​എ എ​ന്ന നി​ല​യി​ൽ തൃ​ക്കാ​ക്ക​ര മ​ണ്ഡ​ല​ത്തി​ൽ യാ​തൊ​രു വി​ക​സ​ന​വും കൊ​ണ്ടു​വ​രാ​ൻ അവർക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും ആ​രോ​പി​ച്ച് തൃ​ക്കാ​ക്ക​ര, വൈ​റ്റി​ല ബ്ലോ​ക്ക് പ​രി​ധി​യി​ലെ ഒ​മ്പ​ത് മ​ണ്ഡ​ലം ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കെ​പി​സി​സി​ക്കും ഹൈ​ക്ക​മാ​ൻ​ഡി​നും പ​രാ​തി അ​യ​ച്ചിരുന്നു. ഈ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പാ ദാ​സ് മു​ൻ​ഷി പ​ങ്കെ​ടു​ക്കു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്ന യോ​ഗം മാ​റ്റി​വ​ച്ച​ത്.

ഉ​മാ തോ​മ​സി​നെ​തി​രെ പാ​ർ​ട്ടി മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളും ബൂ​ത്ത് ത​ല പ്ര​വ​ർ​ത്ത​ക​രും രം​ഗ​ത്തു​വ​ന്ന​താ​ണ് നേ​തൃ​ത്വ​ത്തെ വെ​ട്ടി​ലാ​ക്കി​യ​ത്. പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രു​മാ​യോ നേ​താ​ക്ക​ളു​മാ​യോ കൂ​ടി​യാ​ലോ​ച​ന​ക​ൾ ന​ട​ത്തു​ന്നി​ല്ലെ​ന്നും പാ​ർ​ട്ടി​ക്കു​ള്ളി​ൽ പ്ര​ത്യേ​കം ഗ്രൂ​പ്പു​ണ്ടാ​ക്കി ത​നി​ക്ക് താ​ല്പ​ര്യ​മി​ല്ലാ​ത്ത​വ​രെ അ​ക​റ്റി​നി​ർ​ത്തു​ന്നു​വെ​ന്നു​മാ​ണ് ഒ​രു വി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​രു​ടെ പ​രാ​തി.

തൃ​ക്കാ​ക്ക​ര​യി​ൽ ഉ​മ തോ​മ​സി​ന് സീ​റ്റി​ല്ലെ​ങ്കി​ൽ ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സ്, ദീ​പ്തി മേ​രി വ​ർ​ഗീ​സ്, ടോ​ണി ച​മ്മി​ണി എ​ന്നി​വ​രി​ലൊ​രാ​ളെ പ​രി​ഗ​ണ​ണി​ച്ചേ​ക്കു​മെ​ന്നും പ​റ​യ​പ്പെ​ടു​ന്നു.

Latest News

Corehub Up